ജാമിഅഃ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം:

20180118042751_0

ഡല്‍ഹി പാര്‍ലമെന്റ് മസ്ജിദ് ഇമാം മൗലാനാ മുഹിബ്ബുല്ലാ മുഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പട്ടിക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തിന് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹാദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളതത്തിനാണ് തുടക്കം കുറിച്ചത്. 204 പണ്ഡിതന്‍മാരാണ് ഈ വര്‍ഷം ഫൈസി ബിരുദം നേടുന്നത്. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ ഇരുത്തിയഞ്ചോളം സെഷനുകളിലായി നൂറിലേറെ പ്രഭാഷണങ്ങള്‍ നടക്കും.
ഡല്‍ഹി പാര്‍ലമെന്റ് മസ്ജിദ് ഇമാം മൗലാനാ മുഹിബ്ബുല്ലാ മുഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷ വഹിച്ചു. രാജ്യത്ത് ബഹുസ്വരത എന്നത് പലരു ഇകഴ്ത്തുമ്പോള്‍ അവയുടെ സൂക്ഷിപ്പുകാരെയാണ് നമുക്ക് വേണ്ടത്. ഇന്ത്യയിലെ ചില വര്‍ഗ്ഗീയ വാദികള്‍ ബഹുസ്വരതയെ ഭയപ്പെടുന്നുണ്ട്. എന്നാല്‍ ഇസ്‌ലാം ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ലീഗില്‍ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജാമിഅഃ പൂര്‍വ്വ വിദ്യാര്‍ത്ഥി ഹകീം ഫൈസി ആദൃശ്ശേരിക്കുള്ള പുരസ്‌കാരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രക്യാപിച്ചു. ആലിക്കുട്ടി മുസ്‌ലിയാര്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.ഐ ഷാനവാസ് എം.പി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മോയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മഞ്ഞളാംകുഴി അലി എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ. എം. ഉമര്‍ എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, എം.എം മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍, ഹകീം ഫൈസി ആദൃശ്ശേരി, ഹമീദ് ഫൈസി അമ്പലക്കടവ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, വി. മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, കെ.എ റഹ്മാന്‍ ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി കൂമണ്ണ സംസാരിച്ചു.
ഹോണറിംഗ് സെഷന്‍ ക്രൈബ്രാഞ്ച് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസീന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എ. മുഹമ്മദ് കുട്ടി സംസാരിച്ചു. ആദര്‍ശ സമ്മേളനം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി, ഗഫൂര്‍ അന്‍വരി, മുസ്ഥഫ അശ്‌റഫി, സുലൈമാന്‍ ഫൈസി ചങ്കത്തറ, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ ഫൈസി വടക്കുമുറി സംസാരിച്ചു.

Blog Attachment